ഞാനെത്ര പ്രാവശ്യമായി
നിന്നോട്
ചോദിക്കുന്നു
, ഒരിക്കലെങ്കിലും ആ മുഖം
എന്നെ കാണിക്കണമെന്ന് നിനക്ക് തോന്നിയിട്ടില്ലേ .നമ്മൾ
പ്രണയത്തിലായിട്ട് വർഷങ്ങൾ ആയി .നിന്നോട്
ഞാനെന്നും സംസാരിക്കുന്നുണ്ട് . നീ എഴുതുന്ന
കഥകളും കവിതകളും വായിക്കാറുണ്ട് . നിന്റെ
ഓരോ മെസ്സേജുകൾക്കും ഞാൻ
കാത്തിരിക്കാറുണ്ട് .
ഒരിക്കലെങ്കിലും ഞാൻ നിന്നെ
വിഷമിപ്പിച്ചിട്ടുണ്ടോ ?
വേദനിപ്പിക്കുന്ന
ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടോ?
നിന്നെ ഞാൻ എത്ര മാത്രം
സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമാലോ
എന്നിട്ടും നീ എന്താ
ഇങ്ങിനെ ചെയുന്നത്.........
പതിവുപോലെയുള്ള എന്റെ
പരാതികൾ കേട്ട് മെറിൻ കുലുങ്ങിചിരിച്ചു. ആചിരിയിൽ എനിക്ക് ദേഷ്യം വന്നെങ്കിലും ഞാനൊന്നും
പറഞ്ഞില്ല
കുറച്ചുനേരത്തെ നിശ്ശബ്ദതക്കു
ശേഷം ഞാൻ പിന്നെയും അവളോട് ചോദിച്ചു ..... നീ എന്താ ഇങ്ങിനെ .....
എനിക്ക് നിന്നെ ഒന്ന്
കാണണം എന്നലെ പറഞ്ഞുള്ളു, കണ്ടിട്ട് വർഷങ്ങളായി
ഒരു ഫോട്ടോ അയച്ചുതന്നൂടെ
.... അല്ലെങ്കിൽ ഒരു വീഡിയോ കാൾ ....
എന്റെയാഗ്രഹം നിനക്ക്
മനസിലാവുന്നില്ലേ?
എനിക്ക് മനസിലാകും
സതീഷ് ......മെറിൻ പതുകെ പറഞ്ഞു
എന്നിട്ടെന്താ പിന്നേയും
ഇങ്ങിനെ ....എന്റെ ചോദ്യത്തിന് അവൾ വീണ്ടും നിശബ്തത പാലിച്ചു
നമ്മുടെ
പ്രണയകാലം നിനക്ക് ഓർമ്മയുണ്ടോ സതീഷ്, സ്കൂളിലും കോളേജിലും ഒകെ പഠിച്ചിരുന്ന കാലം
. എത്ര രസമായിരുന്നു അല്ലെ അന്നൊക്കെ
നമ്മുടെ സ്നേഹം കണ്ടു
പലരും അസൂയപ്പെട്ടിട്ടുണ്ട് ...
ഒരിക്കൽ .........ഒരിക്കൽ
ഹോസ്റ്റലിനു മുകളിൽ കയറിനിന്നു ഇപ്പോൾത്തന്നെ നീ വന്നില്ലെങ്കിൽ ഞാൻ ആത്മഹത്യാ ചെയ്യുമെന്ന്
പറഞ്ഞപ്പോൾ ആ പാതിരാത്രിക്കുതന്നെ നീ എന്നെ വന്നു കണ്ടത് ഓർമ്മയുണ്ടോ .....
അന്ന് ഞാൻ നിന്റെസ്നേഹം
മനസിലാക്കി , അത് പിന്നീട് പലപ്പോളായി കൂടിയിട്ടേ ഉള്ളു..."
മെറിൻറെ വാക്കുകൾ
എന്നെ പഴയകാലത്തേക്കു കൊണ്ടുപോയി
ഒരിക്കലും
അവളെന്നോട്
ചോദിച്ചിട്ടില്ല
തന്നെ
ഇഷ്ടമാണോ
എന്ന് ,എന്നെ ഇഷ്ടമാണോ എന്ന്
ഞാനും ചോദിച്ചിട്ടില്ല .
അവളുടെ പനിനീർപ്പൂ
സൗന്ദര്യവും കരിനീല
കണ്ണുകളും
എന്നെ
അകർഷിച്ചിട്ടില്ല
ചടുലമായ സംസാരവും ആരെയും ആകർഷിക്കുന്നതരത്തിലുള്ള
പെരുമാറ്റവും അവളെ മറ്റുള്ളവരിൽ നിന്നും
വ്യത്യസ്ഥമാക്കിയിരുന്നു
എല്ലാവരെയും
നോക്കി പുഞ്ചിരിക്കാൻ അവൾക്കറിയാമായിരുന്നു
പാതിച്ചുരുണ്ട
തലമുടിയിഴകൾ അവളുടെ ഇടതു കണ്ണുകളെ ഇടക്കിടക്കു ശല്യപെടുത്തുന്നുണ്ടായിരുന്നു
എങ്കിലും പലപ്പോഴും മിഴിനിറഞ്ഞ മൗനമായ
മുഖം അവൾക്കുണ്ടായിരുന്നു
ഇതൊക്കെ നീ ഇപ്പോഴും
ഓർത്തിരിക്കണോ ....ഞാനവളോട് ചോദിച്ചു
ഞാനതൊക്കെ മറന്നുപോകുമെന്നു
സതീഷിനു തോന്നുന്നുണ്ടോ ? .. അവളുടെ ശബ്ദം
പതിയുന്നതായി എനിക്ക് തോന്നി
എന്നിട്ടും നീ എന്താ
എന്നോടിങ്ങനെ കാണിക്കുന്നതെന്ന ചോദ്യത്തിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല പകരം വീണ്ടും
പഴയകാലത്തിലേക്കു കടന്നു
ഒരിക്കൽ കോളേജിൽ എന്നെ
ശല്യപെടുത്തിയിരുന്ന പയ്യനെ ക്ലാസ്സിൽ കയറി പിടിച്ചിരിക്കി അടിച്ചത് ഓർമ്മയുണ്ടോ
...അതിനു ശേഷം അവനെന്നെ നോക്കാൻ പോലും പേടിയായിരുന്നു
എനിക്കുവേണ്ടി
മണിക്കൂറോളം മഴയത്തു കാത്തുനിന്നതോർമ്മയുണ്ടോ ....
തട്ടുകടയിൽ നിന്നും
കട്ടൻചായ കുടിച്ചത് ....
അവൾ നിർത്താതെ പഴയ
കാര്യങ്ങൾ പറയാൻ തുടങ്ങി
വിഷയം മാറാൻ തുടങ്ങി
എന്ന് മനയിലായപ്പോ ഞാൻ അവളോട് ചോദിച്ചു എനിക്കിപ്പോ നിന്നെ കാണണം , ഞാൻ വീഡിയോ കാൽ
വിളിക്കട്ടെ
പറഞ്ഞു തീരുന്നതിനു
മുൻപേ കോൾ കട്ടായി .കട്ട് ആയതാണോ അതോ വീഡിയോ കോൾചെയ്യാനായി കട്ട് ആക്കിയതാണോ എന്നു സംശയിച്ചെങ്കിലും
തിരിച്ചു കോൾ വന്നില്ല ....വിളിച്ചിട്ടു എടുത്തതും ഇല്ല
പത്തുമിനിറ്റ് കഴിഞ്ഞതും
മെറിൻ എന്നെ തിരിച്ചു വിളിച്ചു
അയർലണ്ടിലെ പൂക്കൾക്ക് ഇപ്പോ
പഴയപോലെ അത്ര ഭംഗിയൊന്നും ഇല്ല
. കടലാസുപൂക്കൾ പോലെ ....
ഇവിടുത്തെ
കാറ്റിനു സുഗന്ധവും ഇല്ല
പലനിറത്തിലുള്ള
പൂക്കൾ പലതും നിറം മങ്ങിയിരിക്കുന്നു
, വിടർന്നു നിൽക്കാൻ കഴിയാതെ അവ
തളർന്നിരിക്കുന്നു
ഇവിടുത്തെ
കാറ്റും മഴയും മഞ്ഞും ഒന്നും
അവയെ ഉണർത്തുന്നില്ല
അവൾ എന്തൊക്കെയാണ് പറയുന്നതെന്ന് മനസിലാകാതെ ഞാൻ പകച്ചുനിന്നു
എത്ര സുന്ദരമായ നാടാണ് അയർലൻഡ് , ഇവിടുത്തെ തണുത്ത
കാട്ടിനുപോലും നല്ല സുഗന്ധമാണ് . പൂക്കളും
പുഴകളും മലകളും എത്ര മനോഹരമാണെന്നു
നീ തന്നെ എത്രപ്രാവശ്യം
എന്നോട് പറഞ്ഞിട്ടുണ്ട്
...
എനിക്ക് നിന്നെ കാണണമെന്ന് പറഞ്ഞതിനാണോ
നീ ഇങ്ങിനെ ഒക്കെപറയുന്നത്
..... എന്റെ ചോദ്യത്തിനവൾ മറുപടി പറഞ്ഞില്ല
എന്റെ കണ്ണുകളിൽ നീ
മാത്രമാണ്
മനസ് മുഴുവൻ നിന്റെ മുഖമാണ്
,
സുറുമയെഴുതിയ
നിന്റെ കണ്ണുകൾ
എന്റെ ചുണ്ടുകൾ ആദ്യമായി ചുംബിച്ച
നിന്റെ വിടർന്ന നെറ്റി
കൈകൾ ചേർത്തുപിടിച്ചു
എന്നോടുചേർന്നുള്ള നിന്റെ നടത്തം ....
അങ്ങിനെ നിനെക്കുറിച്ചു
ഓർത്തിരിക്കാൻ ഒത്തിരികാര്യങ്ങൾ ഉണ്ട്
നമ്മളൊന്നിച്ചുള്ള
ആ നിമിഷങ്ങൾ .....ജീവിതത്തിൽ ഇത്ര സുന്ദരമായ ദിവസങ്ങൾ ഉണ്ടായിട്ടില്ല
ഒരിക്കലും നിനക്ക്
യോജിക്കാത്ത എന്നെ നീ അത്രമാത്രം സ്നേഹിച്ചിരുന്നു ......
ആ ദിവസത്തെ ഓർമ്മകൾ
മാത്രം മതി എനിക്ക് നിന്നെ കൺനിറയെ കാണാൻ
എങ്കിലും നേരിട്ട്
കാണണമെന്ന് തോന്നുന്നതുകൊണ്ടാണ് ഞാൻ എപ്പോഴും ഇങ്ങിനെ പറയുന്നത്
സതീഷിനു തന്നെ കാണാനുള്ള
ആഗ്രഹം കേട്ടു മെറിൻ ശബ്ദം ഇടറിപറഞ്ഞു
എന്താ സതീഷ് ഇങ്ങിനെ
......നമ്മൾ ഒരുനാൾ തീർച്ചയായും കാണും
അതുവരെ കാത്തിരിക്കണം
കാത്തിരിപ്പിന്റെ
സുഖവും വേദനയും ...അതെത്ര മനോഹരമാണ്
അങ്ങിനെ കാത്തിരിക്കാൻ
ഒരാളുണ്ടാവുക എന്നുള്ളത് തന്നെ എത്ര ഭാഗ്യമാണ്
ഒത്തിരി കാത്തിരുന്ന്
എന്നെ കാണുമ്പോൾ സതീഷിനു എന്ത് സന്തോഷമായിരിക്കും .... അങ്ങിനെ കാണുമ്പോൾ സതീഷ് എന്താ
ചെയുക .... ഓർത്തുനോക്ക്
സതീഷ് .....നീ മാത്രമാണ്
എന്റയും മനസ്സിൽ . എനിക്ക് ഓർമിക്കാനും പ്രണയിക്കാനും നീ മാത്രമാണുള്ളത് .നിന്നെ
മാത്രമേ ഞാൻ സ്നേഹിച്ചിട്ടുള്ളു , ഇനി സ്നേഹികുകയുള്ളൂ....എന്റെ ജീവന്റെ അവസാനം വരെ
......
കുറച്ചു നേരം ആരും
ഒന്നും മിണ്ടിയില്ല ....ഏറെ നിശ്ശബ്ദതക്കു ശേഷം അവൾ പറഞ്ഞു
എന്ന ഞാൻ പോകട്ടെ
സതീഷ് ...എനിക്ക് ഡ്യൂട്ടിക്ക് പോകാൻ സമയമായി
ഇനി നാളെ വിളിക്കാം.....
ലവ് യു ....
നുണയാണ് അവൾ പറഞ്ഞതെങ്കിലും
അവളുടെ വികാരഭരിതമായ വാക്കുകൾ എന്റെ മുഖത്തു പ്രകാശം നൽകി
നാളെ വരെ ഓർത്തിരിക്കാനുള്ള
സ്വപ്നങ്ങൾ നെയ്തെടുക്കാനുള്ള തിരക്കിൽ ഞാനും ഫോൺ കട്ട് ചെയ്തു
അയർലണ്ടിലെ മലകളെയും
പൂക്കളെയും തഴുകി വരുന്ന സുഗന്ധമുള്ള കാറ്റ് ജനാലകളിലൂടെ മെറിന്റെ അടുത്തേക് വീശി
മൃദുലമായ ഇരുകൈകളും
കൊണ്ട് വീൽചെയറുരുട്ടി അവൾ തന്റെ കട്ടിലിനരികിലേക്കു നീങ്ങി
അപ്പോളും മിഴികളിൽ നിന്നും
അടർന്നുവീണ കണ്ണുനീർ അവളുടെ പാതിവികൃതമായ കവിളിലൂടെ ഒഴുകാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു...

I will love the light for it shows me the way, yet I will endure the darkness because it shows me the stars,
ReplyDeleteInspiring words
Thanks for visiting and comment
DeleteSl👍👍👍
ReplyDelete