മണികണ്ഠൻ പൂച്ചക്കൊരു ആഗ്രഹം , തന്റെ കിങ്ങിണിപൂച്ചക്കൊരു മൂക്കുത്തി വാങ്ങണം ...
പതിവുപോലെയുള്ള മീൻപിടുത്തവും കഴിഞ്ഞു അവൻ ചന്തയിലേക്ക് പോയി. തന്റെ വീട്ടിലെ ആവശ്യത്തിന് ഉള്ളത് മാറ്റിവച്ചിട്ടു ബാക്കിമുഴുവൻ ചന്തയിൽ വിൽക്കുകയാണ് പതിവ്
ഏറെ കുറെനാളായിട്ടുള്ള ആഗ്രഹമാണ് കിങ്ങിണിപൂച്ചക്കൊരു മൂക്കുത്തി .
ഇടക്കിടക്കു ചന്തയിൽനിന്നും കിട്ടുന്ന പൈസമാറ്റിവച്ചത് കൈയിലുണ്ട്. എന്തായാലും ഇന്നത് വാങ്ങിയിട്ടുതന്നെ .
മനസ്സിൽ വല്ലാത്ത ആഗ്രഹവുമായി മണികണ്ഠൻ തിടുക്കത്തിൽ നടന്നു.
ആദ്യത്തെ കടയിൽത്തന്നെ കയറി , കുറെയൊക്കെ വാരിവലിച്ചിടാനൊന്നും നിന്നില്ല .ഒന്നുരണ്ടെണ്ണം നോക്കിയിട്ടു അതിൽനിന്നൊരു പച്ചക്കല്ലുള്ള മൂക്കുത്തി എടുത്തു
മൂക്കുത്തിയുടെ ഭംഗി അവനെ വല്ലാതെ ആകർഷിച്ചു .
മൂക്കുത്തിയിട്ടു നിൽക്കുന്ന കിങ്ങിണിപൂച്ചയേയും, തങ്ങളൊരുമിച്ചു നടക്കുമ്പോൾ മൂക്കുത്തിയുള്ള ആ പാതിമുഖത്തേക്കു താനിടക്കിടക്ക് നോക്കുന്നതും അവൻ മനസ്സിൽ ഓർത്തു
എന്ത് ഭംഗിയായിരിക്കും അവൾക്ക്..
ഭക്ഷണമെല്ലാം കഴിഞ്ഞു പതിവായിട്ടുള്ള കൊച്ചുവാർത്തമാനത്തിനിടയിൽ അവൻ മൂക്കുത്തി അവളുടെ നേരെ നീട്ടി
എന്തായിത് ? അവൾ ആകാംഷയോടെ ചോദിച്ചു
ഒരു മൂക്കുത്തി ..
മൂകുത്തിയോ ആർക്കായിതു..... അതിശയത്തോടെ അവൾ മണികണ്ഠന്റെ മുഖത്തേക്കു നോക്കി
ഇതു നിനക്ക് നന്നായിരിക്കും , എന്ത് ഭംഗിയാണിത്
ഇതിന്റെ പച്ചക്കല്ലിനു എന്താ തിളക്കം
ഇതിട്ടാൽ നിനക്ക് നല്ല ചന്തമായിരിക്കും
മണികണ്ഠന്റെ പഞ്ചാരവാക്കുകളൊന്നും അവൾ കേട്ടില്ല
ആയേ ,,,എനിക്ക് വേണ്ട ...ഞാൻ മൂക്കു കുത്തുകയില്ല
എനിക്കതിഷ്ടമല്ല ...ആളുകൾ കണ്ടാൽ എന്ത് പറയും
എല്ലാവരും എന്നെ കളിയാകില്ലേ ....എനിക്ക് വേണ്ട
കിങ്ങിൻപൂച്ച ചമ്മലോടെ പറഞ്ഞു .
കാലങ്ങൾ പലതും കഴിഞ്ഞു , കിങ്ങിണി പൂച്ച മൂക്കു കുത്തിയില്ല എന്നാലും മണികണ്ഠൻ എന്നും ആ ആഗ്രഹം പറയുമായിരുന്നു
എവിടെയെങ്കിലും ദൂരെ ഒകെപോയിവരുമ്പോൾ അവൻ നല്ലൊരു മൂക്കുത്തിയും വാങ്ങി വരുമായിരുന്നു
അങ്ങിനെ മൂക്കുത്തികൾ പലതും കിങ്ങിണിപൂച്ചക്കു സ്വന്തമായി .
ഒരുദിവസം മീൻപിടിക്കാൻ ദൂരേക്കു പോയ മണികണ്ഠൻ വൈകുന്നേരമായിട്ടും തിരിച്ചുവന്നില്ല . കിങ്ങിണിപ്പൂച്ച നേരം വെളുക്കുന്നവരെ ഉറങ്ങാതെ കാത്തിരുന്നു
നാളുകൾ പലതും കഴിഞ്ഞു , അവൻ മടങ്ങി വന്നില്ല
ആളുകൾ പലതും പറയാൻ തുടങ്ങി
ഓരോദിവസം ചെല്ലുംതോറും അവൾക്കു സങ്കടം കൂടിവന്നു
ആളുകൾക്കിടയിലെ വർത്തമാനം പലരീതിയിലും മാറിമാറി വന്നു
അവളുടെ മനസും ശരീരവും തളരാൻ തുടങ്ങി .
ആരോടും മിണ്ടാതെ അവൾ തന്റെ കിടക്കയിൽ പ്രാർത്ഥനയും മറ്റുമായി തന്നെ ഒതുങ്ങിക്കൂടി
അങ്ങിനെയിരിക്കെ ഒരുദിവസം അവൾ നേരത്തെ എണീറ്റു . കുളിയെല്ലാം കഴിഞ്ഞു അവൾ പള്ളിയിൽ പോയി വന്നു . എന്തെന്നില്ലാത്തപോലെ അവളിൽ ഉന്മേഷം കണ്ടു .
നാളെ അവളുടെ പിറന്നാളാണ് , കൈ നിറയെ സമ്മാനങ്ങളുമായി മണികണ്ഠൻ വരുന്നതവൾ സ്വപ്നം കണ്ടിരുന്നു . തിരിച്ചു മണികണ്ഠനു വളരെ സന്തോഷമുണ്ടാകുന്ന സമ്മാനം നല്കാൻ അവൾ തീരുമാനിച്ചു
എല്ലാ പണികളും കഴിഞ്ഞു അവൾ പുറത്തിറങ്ങി . മൂക്കുകുത്തി പച്ചക്കല്ലുള്ള മൂക്കുത്തിയും ധരിച്ചുകൊണ്ടാണവൾ വന്നത്
അന്ന് വൈകുനേരം അവൾ സന്തോഷമായി കിടന്നുറങ്ങി . നാളെ തന്റെ മണികണ്ഠനെ കൺനിറയെ കാണാൻ അവൾ കൊതിച്ചു
അവളുടെ സ്വപ്നം പോലെ പിറ്റേന്നു മണികണ്ഠൻ വന്നു .
മുറ്റം നിറയെ ആളുകളെ കണ്ടെങ്കിലും മണികണ്ഠൻ അസാധാരണമായി ഒന്നും കണ്ടില്ല . തന്റെ വരവ് ഇവരികെ അറിഞ്ഞിട്ടുണ്ടാവും അങ്ങിനെ അവൻ കരുതി .
മീപിടിക്കാൻ പോയപ്പോ വഴിതെറ്റിപോയതും കവർച്ചകാരുടെ ഇടയിൽപെട്ടതും കുറച്ചുനാൾ ഹോപിറ്റലിൽ കിടന്നതും അങ്ങിനെ കിങ്ങിണിയോടുപറയാൻ ഒത്തിരിവിശേഷങ്ങളുണ്ടായിരുന്നു മണികണ്ഠനു
വീടിനകത്തേക്ക് കയറുംതോറും ആളുകളുടെ മുഖത്തെ സങ്കടം അവൻതിരിച്ചറിഞ്ഞു . അവന്റെ മുഖത്തെ സന്തോഷം പതിയെ മാറാൻ തുടങ്ങി .
കട്ടിലിൽ മരിച്ചുകിടക്കുന്ന കിങ്ങിണിയെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു . വാവിട്ടുകരയാൻ അവനായില്ല .തന്റെ ശരീരത്തിലെ ശക്തിമുഴുവനും ചോർന്നുപോകുന്മ്പോളും അവൻ വീഴാതെ അവളുടെ അരികിൽ ചേർന്നിരുന്നു .നെഞ്ചുപൊട്ടുന്ന വേദനയിലും അവൻ എന്നെന്നേക്കുമായി പുഞ്ചിരിച്ചുറങ്ങുന്ന അവളുടെ തണുത്തുമരവിച്ച ആ മുഖത്തു തലോടി
തലക്കുമുകളിലെ മെഴുകുതിരിവെളിച്ചം തട്ടി അവളുടെ പച്ചമൂക്കുത്തി വല്ലാതെ തിളങ്ങി . ആ തിളക്കം അവന്റെ കണ്ണുകളിൽ തട്ടിയെങ്കിലും കണ്ണുനീർത്തുള്ളികൾ അവയുടെ ഭംഗി ഇല്ലാതാക്കി
എല്ലാവേദനയും ഉള്ളിലൊതുക്കി ഏകനായിപോയ അവൻ അവളുടെ മുഖത്തേക്കു കണ്ണെടുക്കാതെ നോക്കിനിന്നു .അപ്പോളും അവൻ തന്റെ കൈകളിൽ പുതിയതായി വാങ്ങിയ പച്ചക്കല്ലുള്ള മൂക്കുത്തി മുറുകെ പിടിച്ചിരിക്കുകയായിരുന്നു ....
പച്ചക്കല്ലുള്ള മൂക്കുത്തി ..
അവന്റെ ജീവന്റെ ജീവനായവൾക്കു നൽകാനുള്ള പച്ചക്കല്ലുള്ള മൂക്കുത്തി...
ആ തിളക്കം അവന്റെ കണ്ണുകളിൽ തട്ടിയെങ്കിലും കണ്ണുനീർത്തുള്ളികൾ അവയുടെ ഭംഗി ഇല്ലാതാക്കി...
ReplyDeleteഎന്റെയും... എഴുതൂ ഇനിയുമിനിയും
ഒരിക്കലെവിടെയോ മറന്നുവെച്ച പേനയെടുത്തു മഷിനിറകുകയാണ് ....
ReplyDeleteഅത്ഭുതങ്ങൾ സൃഷ്ടിക്കുമോ എന്നറിയില്ല , എങ്കിലും ഞാനെന്റെ ചിത്രം വരച്ചുതീര്കാൻ ശ്രെമിക്കുകയാണ് .....
ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ലിങ്ക് കണ്ടാണ് ഇവിടെത്തിയത്. നല്ല ഭാവന...താഴെ വെച്ച തൂലിക ഇനിയും മഷിനിറച്ചെടുത്ത് ധാരാളം എഴുതൂ.. ആശംസകൾ !
ReplyDeleteഅക്ഷരത്തെറ്റുകൾ (ഗൂഗ്ൾ ട്രാൻസ്ലേറ്ററിന്റെ പ്രശ്നമാകണം) കുറച്ചു വായനാസുഖം കുറക്കുന്നു. അതുകൂടി ഒന്ന് ശ്രദ്ധിച്ചാൽ നന്ന്..